ആലപ്പുഴ: വിളവെടുപ്പ് പൂർത്തീകരിച്ച കുട്ടനാട്, അമ്പലപ്പുഴ, മാന്നാർ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു.
20 ദിവസമായി മഴയെ അതിജീവിച്ച് കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ ദുരിതത്തിലാണ്. അടിയന്തിരമായി നെല്ല് സംഭരിച്ച് കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി രംഗത്തുവരുമെന്ന് ഗോപകുമാർ
പറഞ്ഞു.