covid

ചാരുംമൂട്: കൊവിഡ് ബാധിച്ചു മരിച്ച വിധവയായ വീട്ടമ്മയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ

പ്രവർത്തകരുടെ നേതൃത്വത്തിൽ അടക്കം ചെയ്തു.

താമരക്കുളം കിഴക്കേമുറി പച്ചക്കാട് നെടുംതാനത്ത് പരേതനായ രവീന്ദ്രന്റെ ഭാര്യ ഓമനാ രവീന്ദ്രന്റെ (60) സംസ്കാരമാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ആർ.ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയത്. കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഓമന. ആശുപത്രിയിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി ഇന്നലെ വൈകിട്ടാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ശോഭ സജി, അജിത്ത്, റെനി തോമസ്, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.