മാവേലിക്കര: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹോദരങ്ങളുടെ സംഭാവന. തെക്കേക്കര ചെറുകുന്നം സുദർശനത്തിൽ രാധാകൃഷ്ണന്റെയും മായയുടെയും മക്കളായ അവിനാഷ് കൃഷ്ണയും അമല കൃഷ്ണയുമാണ് സമ്പാദ്യമായ 11,000 രൂപ ദുരിതാശ്വാസ നിധിക്ക് നൽകിയത്. മാവേലിക്കരയുടെ നിയുക്ത എം.എൽ.എ എം.എസ്. അരുൺകുമാർ തുക ഏറ്റുവാങ്ങി. കോട്ടയം സെന്റ് ഗിറ്റ്‌സിൽ ബിടെക് വിദ്യാർത്ഥിയാണ് അവിനാഷ്. അമല മാവേലിക്കര ബിഷപ് മൂർ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം അഡ്വ.ജി.അജയകുമാർ, തെക്കേക്കര കിഴക്ക് ലോക്കൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആർ.ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം സെലീന വിനോദ് എന്നിവർ പങ്കെടുത്തു.