raghavan
താമരക്കുളം 11-ാം വാർഡ് ചിറ്റുവിള തെക്ക് അമീറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിന് മുകളിലേക്ക് തെങ്ങു വീണപ്പോൾ

ചാരുംമൂട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും താമരക്കുളം വള്ളികുന്നം പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. പത്തു ലക്ഷത്തോളം രൂപയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ.

പോസ്റ്റുകൾ ഒടിഞ്ഞു വീണ് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. താമരക്കുളം, നാലുമുക്ക്, വേടരപ്ലാവ്, വള്ളികുന്നം, കടുവിനാൽ പ്രദേശങ്ങളിൽ വാഴ, വെറ്റില, പച്ചക്കറികൾ, മറ്റ് ഇടവിള കൃഷികൾ എന്നിവയാണ് വ്യാപകമായി നശിച്ചത്. താമരക്കുളം 11-ാം വാർഡിൽ ചിറ്റുവിള തെക്ക് അമീറിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വേടരപ്ളാവ്, നാലുമുക്ക്, ചാരുംമൂട്, പാലത്തടം തുടങ്ങിയ സ്ഥലങ്ങളിലായി 12 വൈദ്യുതപോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി കമ്പികളും പൊട്ടിവീണു.