ആലപ്പുഴ: ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കാൻ ലാബുകൾ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് നേതൃത്വത്തിൽ പരിശോധന നടത്തും. ചില ലാബുകൾ നിരക്ക് കുറച്ചെങ്കിലും കുറച്ചുപേർ ഉയർന്ന നിരക്ക് വാങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും നഗരസഭാദ്ധ്യക്ഷ പറഞ്ഞു.