മുതുകുളം: കണ്ടല്ലൂർ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആബുലൻസ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. കൊവിഡ് രോഗികൾക്ക് കുടുംബശ്രീ ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ ഹെൽപ് ഡസ്ക് തുടങ്ങും. വാക്സിനേഷൻ പി.എച്ച്.സിയിൽ സ്പോട്ട് രജിസ്‌ട്രേഷൻ അടുത്ത ദിവസം ആരംഭിക്കും. കഴിഞ്ഞ 30 ന് ചേർന്ന സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനമെന്നും പ്രസഡന്റ് അറിയിച്ചു. പഞ്ചായത്തിൽ ഇരുന്നൂറോളം കൊവിഡ് രോഗികളാണ് നിലവിലുള്ളത്. ഒൻപതാം വാർഡ് പൂർണമായും, പതിമൂന്നാം വാർഡ് ഭാഗികമായും കണ്ടൈന്റ് മെന്റ് സോൺ ആണ്.