fire
ഫയർ ഫൈറ്റേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ഫയർ സ്റ്റേഷനിലെ എല്ലാ വാഹനങ്ങളും ലൈറ്റുകൾതെളിച്ച് സൈറൺ മുഴക്കുന്നു

ആലപ്പുഴ: അന്താരാഷ്ട്ര ഫയർ ഫൈറ്റേഴ്സ് ദിനാചരണം ആലപ്പുഴ ഫയർ സ്റ്റേഷനിൽ നടന്നു. ഇന്നലെ വൈകിട്ട് 7ന് രണ്ട് മിനിറ്റ് സ്റ്റേഷനിലെ എല്ലാ വാഹനങ്ങളും സൈറൺ മുഴക്കിയും ലൈറ്റുകൾ തെളിച്ചുമാണ് ദിനാചരണം നടത്തിയത്.

1998ൽ ഓസ്ട്രേലിയയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കാൻ എത്തിയ അഗ്നിശമന വാഹനത്തിന് കലാപകാരികൾ തീവെച്ചതിനെ തുടർന്ന് 5 സേനാംഗങ്ങൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ സ്മരണാർത്ഥമാണ് അന്താരാഷ്ട്ര ഫയർ ഫൈറ്റേഴ്സ് ദിനം ആ ചരിക്കുന്നത്.