മുതുകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ ചെമ്പിശ്ശേരിൽ സി.വി. സാനു (54) ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഞായറാഴ്ച വട്ടച്ചാൽ ഗുരുമന്ദിരത്തിനു സമീപം വൈദ്യുതി പോസ്റ്റിൽ വാൻ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: സുനു. മകൻ: അർജുൻ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.