photo
തങ്കമ്മ

ചേർത്തല: മുഖ്യമന്ത്റിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ 25,000 രൂപ സംഭാവന ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡിൽ മാപ്പിളത്തറ തങ്കമ്മയാണ് (70) കൂലിയിൽ നിന്ന് മിച്ചം വച്ച തുകയിൽ നിന്ന് കാൽ ലക്ഷം നൽകിയത്. തഹസിൽദാർ പി.ജി. രാജേന്ദ്രബാബു തുക ഏ​റ്റുവാങ്ങി. കൊവിഡ് ബാധയിൽ നാടാകെ ബുദ്ധിമുട്ടുന്നത് നേരിൽ കണ്ടതാണ് തുക നൽകാൻ പ്രേരിപ്പിച്ചതെന്ന് തങ്കമ്മ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥർ വീട്ടിലെത്തി രസീത് കൈമാറി.