ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ കടമ്പനാകുളങ്ങര 663-ാം നമ്പർ ശാഖയിൽ 9ന് നടത്താൻ തീരുമാനിച്ചിരുന്ന ഭാരവാഹി തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാറ്റിവച്ചതായി യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് നോമിനേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും തിരഞ്ഞെടുപ്പ് മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.