തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം ഏറുന്നു. വയലാർ മുതൽ അരൂർ വരെയുള്ള പഞ്ചായത്തുകളിൽ ആയിരക്കണക്കിന് പേരാണ് കൊവിഡ് ബാധിതരായി ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്. ഇന്നലെ മാത്രം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 280 പേർക്കാണ്. അരൂർ - 50, എഴുപുന്ന - 86, കോടംതുരുത്ത് - 48, കുത്തിയതോട് - 6, തുറവുർ-56, പട്ടണക്കാട് - 22, വയലാർ - 12 എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പത്തോളം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ആരോഗ്യ വകുപ്പും പൊലീസും ത്രിതല പഞ്ചായത്തുകളും കൊവിഡ് വ്യാപനത്തിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നത് ആശങ്കയേറ്റുന്നു.