ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ 489-ാം നമ്പർ വാഴുവേലി ശാഖയുടെയും 479-ാം നമ്പർ ശാഖയിലെ സ്പാർക്ക് കുടുംബയൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സാനിട്ടൈസറും മാസ്‌കുകളും വിതരണം ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് എല്ലാ വീടുകളിലും സഹായമെത്തിക്കുന്നത്. ശാഖയിലെ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തന സജ്ജരായ വോളണ്ടിയർമാരെ അണിനിരത്തിയാണ് പ്രവർത്തനങ്ങൾ.
വോളണ്ടിയർമാർ അടുത്ത ദിവസം മുതൽ എല്ലാ വീടുകളിലും സന്ദർശനം നടത്തും. കൊവിഡ് ബാധിതരുടെ വീടുകളിൽ യോഗം ജനറൽ സെക്രട്ടറിയുടെയും യൂണിയന്റെയും സഹായത്തോടെ അടിയന്തിര സഹായമെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു. ശാഖാ സെക്രട്ടറി മുരുകൻ പെരക്കൻ കൊവിഡ് പ്രതിരോധകിറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ ടി.കെ. ദാസുകുട്ടി,രാജേന്ദ്രൻ ചാണിതയ്യിൽ, രത്നാകരൻ,സൂരജ് എന്നിവർ പങ്കെടുത്തു.