അമ്പലപ്പുഴ: അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം വടക്കുംപറമ്പിൽ സോണിച്ചൻ (42) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അന്ത്യം. ഭാര്യ: ജൻസി. മക്കൾ: അനീറ്റ, ഡാനി.