cng
സി.എൻ.ജി സ്റ്റേഷനുകളുടെ ഉദ്ഘാടനം എജി ആൻഡ് പി ചീഫ് ഓപ്പറേഷൻസ് ഓഫീസറും ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് തലവനുമായ ചിരദീപ് ദത്ത നിർവഹിക്കുന്നു

ആലപ്പുഴ: ആഗോള എൽ.എൻ.ജി നിർമ്മാതാക്കളും വാതക വിതരണക്കാരുമായ എജി ആൻഡ് പി ആലപ്പുഴയിൽ രണ്ട് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) സ്റ്റേഷനുകൾ ആരംഭിച്ചു. എജി ആൻഡ് പി പ്രഥം എന്ന ബ്രാൻഡ് നാമത്തിലാണ് സ്റ്റേഷനുകൾ ആരംഭിച്ചത്. അരൂരിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സെന്റ് അഗസ്റ്റിൻ പമ്പ്, എരമല്ലൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ വാവ ഫ്യൂവൽസ് എന്നിവയുമായി സഹകരിച്ചാണ് സ്റ്റേഷനുകൾ ആരംഭിച്ചത്.

ഉദ്ഘാടനം എജി ആൻഡ് പി ചീഫ് ഓപ്പറേഷൻസ് ഓഫീസറും ഓപ്പറേഷൻസ് ആന്റ് മെയിന്റനൻസ് തലവനുമായ ചിരദീപ് ദത്ത നിർവഹിച്ചു. അടുത്ത ഒരു വർഷത്തിനിടെ സംസ്ഥാനത്ത് തുറക്കാൻ പദ്ധതിയിടുന്ന മുപ്പതിലധികം സി.എൻ.ജി സ്റ്റേഷനുകളുടെ ആദ്യപടിയായാണ് ആലപ്പുഴയിലെ സ്റ്റേഷനുകൾ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കിലോഗ്രാമിന് 50-60 രൂപ പരിധിയിലാണ് സി.എൻ.ജിയുടെ വില. ഒരു കിലോഗ്രാം സി.എൻ.ജി 20-25 കിലോമീറ്റർ മൈലേജ് നൽകും.