photo

ആലപ്പുഴ: കൊവിഡ് രണ്ടാംഘട്ട വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനായി അരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. പഞ്ചായത്തിലെ ആയുർവേദ ആശുപത്രി വഴിയാണ് മരുന്നുകളുടെ വിതരണം.

പ്രായമായവർ, കൊവിഡ് ബാധിച്ച് ഭേദമായവർ, ക്വറന്റൈനിൽ കഴിയുന്നവർ ഉള്ളപ്പടെയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇത് പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു. എല്ലാ വീടുകളിലും വൈകിട്ട് അണു നശീകരണത്തിനായി അപരാജിത ചൂർണം പുകയ്ക്കാനായി ധൂപ സന്ധ്യ എന്ന പദ്ധതിയും ഉടൻ നടപ്പാക്കും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കി വൈദ്യസഹായം തേടാനായി ടെലി മെഡിസിൻ യൂണിറ്റും സജ്ജമാക്കി. പഞ്ചായത്തിലെ കൊവിഡ് കൺട്രോൾ റൂമിന് കീഴിലാണ് ടെലി മെഡിസിൻ യൂണിറ്റ് പ്രവർത്തിക്കുക.

പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. ആശ അരവിന്ദ് (9846810488), ഡോ. ദീപ്തി (ഹോമിയോ-9495572191), ഡോ. ദിവ്യ (ആയുർവേദം- 7736725751), അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. ജയിൻ രാജ് (7829749455) എന്നിവരുടെ സേവനം ടെലി മെഡിസിൻ യൂണിറ്റിലൂടെ ലഭ്യമാവും.