കായംകുളം: കായംകുളത്തു രക്താർബുദം ബാധിച്ച 34കാരിയുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ചിലൂടെ നന്മമനസുകൾ ഒത്തുചേർന്നു. പിരിഞ്ഞുകിട്ടിയ 300400 രൂപ കായംകുളം സ്വദേശിനി സുജയ്ക്ക് കൈമാറി.
കായംകുളത്തെ സന്നദ്ധസംഘടനാ പ്രവർത്തകരായ ഷാനവാസും ജോസഫും ചേർന്നാണ് ബിരിയാണി ചലഞ്ച് എന്ന ആശയം മുന്നോട്ടു വച്ചത്. സ്പോർൺസർമാർ പ്രവാസലോകത്തു നിന്നും നാട്ടിൽ നിന്നും എത്തിയതോടെ കാര്യങ്ങൾ വേഗതയിലായി.
100 രൂപ വിലയിട്ട ഒരു പൊതി ബിരിയാണി വാങ്ങാൻ നിരവധി പേർ മുന്നോട്ടുവന്നതോടെ ചലഞ്ച് വിജയമായി. നഗരസഭ പരിധിയിലെ 4,8,9,37 വാർ ഡ് കൗൺസിലർമാരും യുവാക്കളും മുന്നിട്ടിറങ്ങി. കായംകുളത്ത് നടന്ന ചടങ്ങിൽ കൗൺസിലറന്മാരായ പി കെ അമ്പിളി, ഷെമി, എന്നിവർ ഭാരവാഹികളിൽ നിന്നും തുക സ്വീകരിച്ചു