ഹരിപ്പാട്: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഹരിപ്പാട് നഗരസഭ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാർ റൂം തുടങ്ങി. 10 അദ്ധ്യാപകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൗൺസിലിംഗ് ആവശ്യമുളള രോഗികൾക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ആംബുലൻസ് അടക്കമുള്ളവ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ കെ.എം. രാജു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക് എന്നിവർ അറിയിച്ചു. ഹെൽപ് ഡെസ്ക് നമ്പർ- 04792412766