g
കുമാരപുരം ബ്ലോക്ക്‌ ഡിവിഷനിൽ കൊവിഡ് രോഗികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ നിർവഹിക്കുന്നു

ഹരിപ്പാട്: ബ്ലോക്ക്‌ പഞ്ചായത്ത്‌ കുമാരപുരം ഡിവിഷൻ പരിധിയിൽ കൊവിഡ് ബാധിച്ചു നിരീക്ഷണത്തിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സി.എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റും പച്ചക്കറികളും വിതരണം ചെയ്തു. 7 വാർഡുകളിൽ കൊവിഡ് ബാധിതരും, ക്വാറന്റൈനിൽ കഴിയുന്നതുമായ 72 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. സൂസി, വൈസ് പ്രസിഡന്റ് യു. പ്രദീപ്, ഗ്രാമപഞ്ചായത് അംഗങ്ങളായ സുധീർ കൃഷ്ണൻ, രാജേഷ് ബാബു എന്നിവർ പങ്കെടുത്തു