a

മാവേലിക്കര: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം ലാ അക്കാദമിയിൽ അവസാനവർഷ നിയമവിദ്യാർത്ഥിനിയായ എം.ആർ. അമൃത 10,000 രൂപ സംഭാവന നൽകി. ബാലസംഘത്തിന്റെ സജീവ പ്രവർത്തകയായിരുന്ന അമൃത സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്റെയും തെക്കേക്കര സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി റീജയുടെയും മകളാണ്. നിയുക്ത മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ അമൃതയിൽ നിന്നു തുക ഏറ്റുവാങ്ങി. തെക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. ടി.എം. സുകുമാരബാബു ചടങ്ങിൽ പങ്കെടുത്തു.