ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിൻറ്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഇന്ന് ദൈവദശകം വിശ്വസമാധാന പ്രാർത്ഥനാ ദിനമായി ആചരിക്കും. വൈകിട്ട് 6 മുതൽ രാത്രി 8 വരെ മുഴവൻ ശ്രീനാരായണ ഭവനങ്ങളിലും വിളക്ക് തെളിയിച്ച് പ്രാർത്ഥന നടത്തണം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ശാഖാ ഭാരവാഹികൾ കുടുംബയോഗ ഭാരവാഹികൾ വഴി മുഴുവൻ കുടുംബ അംഗങ്ങളെയും അറിയിക്കണം.