മാവേലിക്കര: വൃദ്ധദമ്പതികൾ നാലു ദിവസത്തെ ഇടവേളയിൽ മരിച്ചു. പല്ലാരിമംഗലം പെരുമ്പലത്ത് രാജമ്മ (80) ഏപ്രിൽ 30നാണ് മരിച്ചത്. ഭർത്താവ് ബാലകൃഷ്ണപിള്ള (86) കഴിഞ്ഞ 4നും മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ശ്യാമളകുമാരി, ശോഭകുമാരി, പ്രസന്നകുമാരി, വിജയകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള, മുരളീധരൻപിള്ള, ഗീത, രാജശ്രീ.