a

മാവേലിക്കര: ഒപ്പം താമസിച്ചിരുന്ന ബംഗാൾ സ്വദേശിനിയെ ഡീസൽ ഒഴിച്ചു കത്തിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 80 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്.

വെട്ടിയാർ നാലു മുക്കിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ബംഗാൾ മാൾട്ട സ്വദേശിയായ സുജിത കിസ്കു വിനാണ് (20) പൊള്ളലേറ്റത്. കൂടെ താമസിച്ചിരുന്ന ബംഗാൾ മാൾട്ട സ്വദേശി ഹുർദൂസ് അൻസലാണ് (22) കുറത്തികാട് പൊലീസിന്റെ പിടിയിലായത്. പൊലീസ് പറയുന്നത്: രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന ഹുർദൂസ് അൻസലി നിർമ്മാണ തൊഴിലാളിയാണ്. ബംഗാൾ സ്വദേശിയായ ബബലു മർഡി എന്നയാളിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ സുജിത കിസ്കു ഒരുമാസമായി ഹുർദൂസിന്റെ കൂടെ താമസിക്കുകയായിരുന്നു. ഭർത്താവും മക്കളും ബംഗാളിലാണ്. വഴക്കിനെ തുടർന്ന് ഇയാൾ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നെന്ന് യുവതി ഡോക്ടർക്ക് മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.