tv-r

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ വെടിപ്പുരയിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് വളമംഗലം മന്നത്ത് മഠത്തിൽ പരേതയായ ജയയുടെ മകൻ സുരേഷ് കുമാർ (38) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്. അവിവാഹിതനാണ്. രണ്ടര വർഷത്തോളമായി വെടിപ്പുരയിലെ തൊഴിലാളിയാണ്. ഏപ്രിൽ 30ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വെടിവഴിപാടിനായി കതിനാക്കുറ്റിയിൽ കരിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. സഹോദരൻ: ഫാസിൽ (ഖത്തർ).