kitchen
മുട്ടാർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി വെളിയനാട്‌ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: മുട്ടാർ പഞ്ചായത്തിൽ കൊവിഡ് പിടിപെട്ട കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം എത്തിച്ചു നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി വെളിയനാട്‌ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മെർലിൻ ബൈജു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബോബൻജോസ്, പഞ്ചായത്തംഗങ്ങളായ സുരമ്യ, ലിനിജോളി, മറിയാമ്മ ജോസഫ്, ലതീഷ്‌കുമാർ, വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ലിബിമോൻ വർഗ്ഗീസ് സ്വാഗതവും ശശികല സുനിൽ നന്ദിയും പറഞ്ഞു.