a

മാവേലിക്കര: ആത്മബോധോദയ സംഘത്തിന്റെ കേന്ദ്ര സ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ സന്യാസി സംഘാംഗവും ശ്രീശുഭാന്ദ ട്രസ്റ്റ് അംഗവുമായ ദയാനന്ദൻ സ്വാമി (68) നിര്യാതനായി. മുൻ ആശ്രമാധിപതി ഗുരുപ്രസാദ് ഗുരുവിൽ നിന്ന് 1989ൽ സന്യാസം സ്വീകരിച്ച അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുഭാനന്ദാശ്രമങ്ങൾ സ്ഥാപിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹത്തിന്റെ പൂർവ്വാശ്രമ നാമം ഭുവനേന്ദ്രൻ എന്നാണ്. ആത്മബോധോദയ സംഘത്തിന്റെ നിയമപ്രകാരം ചെറുകോൽ ശ്രീശുഭാനന്ദാശ്രമ വളപ്പിൽ സംസ്കാരം നടത്തി.