s

ആലപ്പുഴ: കൊവിഡ് പരിശോധനാ ഫലവും സർട്ടിഫിക്കറ്റും പൊതുജനങ്ങൾക്ക് http://labsys.health.kerala.gov.in എന്ന വെബ്സൈറ്റിൽ നി​ന്ന് ഡൗൺ​ലോഡ് ചെയ്യാം.

വെബ്സൈറ്റിലെ ഡൗൺലോഡ് ടെസ്റ്റ് റിപ്പോർട്ടിൽ ക്ലിക്ക് ചെയ്ത ശേഷം എസ്.ആർ.എഫ്.ഐഡിയും പരിശോധന സമയത്ത് നൽകിയ മൊബൈൽ നമ്പറും രേഖപ്പെടുത്തണം. തുടർന്ന് പേജിൽ കാണിക്കുന്ന ക്യാപ്ച രേഖപ്പെടുത്തുത്തി ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ കോവിഡ് പരിശോധന ഫലം ലഭിക്കും.

 എസ്.ആർ.എഫ്. ഐഡി എങ്ങനെ?

വെബ്സൈറ്റിലെ ഡൗൺലോഡ് ടെസ്റ്റ് റിപ്പോർട്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് എസ്.ആർ.എഫ് ഐഡി രേഖപ്പെടുത്താനുള്ള കോളത്തിന് താഴെയുള്ള 'ക്ലിക് ഹിയർ' എന്നതിൽ ക്ലിക് ചെയ്യണം. പരിശോധനയ്ക്കായി സാമ്പിൾ നൽകിയ തീയതി, ജില്ല, വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. പേജിലുള്ള ക്യാപ്ച കൂടി രേഖപ്പെടുത്തി സെർച്ച് ബട്ടൺ അമർത്തുന്നതോടെ എസ്.ആർ.എഫ്. ഐഡി ലഭിക്കും.


 പണപ്പിരിവ് നിരോധിച്ചു

കൊവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മൈക്രോ ഫിനാൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടി കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ വീടുകളിൽ കയറിയുള്ള പണപ്പിരിവ് നിരോധിച്ച് കളക്ടർ ഉത്തരവായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടിറി യോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.