ചേർത്തല: ചേർത്തലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു. നഗരസഭ മൂന്നാം വാർഡ് കേശവവിലാസം ഗീതത്തിൽ കെ.എസ്.ഇ.ബി. റിട്ട. അസി. എക്‌സി. എൻ ജിനീയർ പി.ജി. തമ്പിയുടെ ഭാര്യ ഗീത (69) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പറയകാട് സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും പരേതനായ മനക്കോടം രവീന്ദ്രൻ വൈദ്യരുടെ മകളുമാണ്. മകൻ: മിഥുൻ തമ്പി. മരുമകൾ: ഡോ. അഖില (മെഡിക്കൽ ഓഫീസർ, പി.എച്ച്.സി, കടക്കരപ്പളളി).

തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് കളത്തിൽ നടേശൻ (60) ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധ മക്കൾ: സനൽ,സുനിൽ,സൗമ്യ. മരുമകൻ: സജി.