അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ രൂപംകൊണ്ട ഗർത്തം അപകടഭീഷണിയുയർത്തുന്നു. കച്ചേരി മുക്കിനും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും മദ്ധ്യേ സ്വകാര്യ മാളിനു സമീപമാണ് മൂന്ന് മാസത്തോളം മുമ്പ് റോഡിൽ വലിയ കുഴി രൂപംകൊണ്ടത്. രാത്രി കാലങ്ങളിൽ ഇരു ചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണ്.