s

അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കുറവൻ തോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന 'സ്നേഹപൂർവം" ജനകീയ മെഡിക്കൽസ് എല്ലാ മരുന്നുകളും വോളണ്ടിയർമാർ മുഖേന വീട്ടുപടിക്കലെത്തിച്ച് നൽകുമെന്ന് പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അറിയിച്ചു.അമ്പലപ്പുഴ മുതൽ ആലപ്പുഴ ടൗൺ അതിർത്തി വരെയുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഡോർ ഡെലിവറിയ്ക്ക് പ്രത്യേക ചാർജ്‌ ഈടാക്കില്ല. ഫോൺ: 9895078657