ആലപ്പുഴ : ആലപ്പുഴ നഗരസഭ തത്തംപള്ളി വാർഡിൽ കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്കും മറ്റു അസുഖങ്ങളാൽ ജോലിക്ക് പോകാൻ പറ്റാത്തവർക്കും സേവാഭാരതി ആലപ്പുഴ ടീം ഛത്രപതിയുടെ പ്രവർത്തകർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കെ.എസ്. സുമിത്ത്, അനിൽകുമാർ, വി.വിനു, സന്ദീപ് കൊല്ലപ്പള്ളി, അനന്ദു എന്നിവർ നേതൃത്വം നൽകി.