sudhakaran

ആലപ്പുഴ : പതിവ് തെറ്റിക്കാതെ വണ്ടാനം മസ്ജിദുൽ ഹിദായയിൽ നോയമ്പുകാലത്തെ അരിവിതരണം ഉദ്ഘാടനം ചെയ്യാൻ മന്ത്രി ജി.സുധാകരനെത്തി. കഴിഞ്ഞ പത്ത് വർഷമായി റംസാൻ നോയമ്പിന്റെ അവസാന പത്തു നാളുകളിലൊന്നിൽ ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി എത്തുകയും അരിവിതരണത്തിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്യാറുണ്ട്.