ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു. അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. മാസ്‌ക് ധരിക്കാത്തവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നവർ തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കി നൽകണം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കൂടുതൽ പരിശോധന പോയിന്റുകൾസ്ഥാപിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് ബോധവത്കരണത്തിനുംക്വാറന്റൈൻ പരിശോധനകൾക്കുമായി നിയോഗിക്കും.
.