ആലപ്പുഴ : കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുന്നിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവൽക്കരിക്കാൻ തീരുമാനമെടുത്ത കേന്ദ്ര സർക്കാർ പൊതുജനാരോഗ്യത്തേക്കാൾ കോർപ്പറേറ്റ് താത്പര്യ സംരക്ഷണത്തിനാണ് തങ്ങളുടെ മുൻഗണന എന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി എ.എം.ആരിഫ് എം.പി കുറ്റപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അവശ്യ ഭക്ഷ്യ സാധനങ്ങളും മരുന്നും ഉൾപ്പടെ വാങ്ങാൻ ഉതകുന്ന വിധത്തിൽ നേരിട്ടുള്ള സാമ്പത്തിക സഹായവും വായ്പ തിരിച്ചടവിന് പലിശ രഹിത മോറട്ടോറിയവും അടക്കമുള്ള സമഗ്ര സാമ്പത്തിക ഉത്തേജന പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.