photo

ചേർത്തല: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആശ്വാസം പകരാൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓൺലൈൻ ജൈവ പച്ചക്കറി വിപണനം. നിയുക്ത എം.എൽ.എ പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴിയിലെ വ്യാപാരി പത്മകുമാർ മഠത്തിൽ കൊവിഡ് രോഗികൾക്ക് സൗജന്യമായി നൽകാൻ കൈമാറിയ പച്ചക്കറികൾ അദ്ദേഹം ഏറ്റുവാങ്ങി. പച്ചക്കറി വിപണന രംഗത്തുളള കർഷകർക്ക് തിരിച്ചറിയൽകാർഡുകളും വിതരണം ചെയ്തു. 2012ൽ സംസ്ഥാനത്തെ മികച്ച യുവ കർഷകയ്ക്കുളള പുരസ്‌കാരം നേടിയ കഞ്ഞിക്കുഴിയിലെ ദിവ്യ ജ്യോതിസിന്റെ നേതൃത്വത്തിലുളള കർഷകരാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജൈവ പച്ചക്കറികൾ വീടുകളിൽ എത്തിക്കുന്നത്.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജിമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ.ദിനേശൻ,അസി എക്‌സിക്യൂട്ടിന് എൻജിനീയർ ഡിക്രൂസ്,വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഡി.ഷിമ്മി,അനിത തിലകൻ,സുധാസുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ദിവ്യ- 9446114406, ഭാഗ്യരാജ്- 9995564936 എന്നീ നമ്പരുകളിൽ വിളിക്കുന്നവർക്ക് ജൈവപച്ചക്കറികൾ വീടുകളിൽ എത്തിക്കും.വില ഓൺലൈനായി അടച്ചാൽ മതി.ആലപ്പുഴ മുതൽ ആലുവ വരെയാണ് വിപണനം.