മാവേലിക്കര : നഗരസഭ ആരംഭിച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഷീൽഡ് വാക്സിന്റെ സെക്കൻഡ് ഡോസ് വാക്സിനേഷൻ 12, 13, 15, 16, 17, 18, 19 വാർഡുകളിലുള്ളവർക്ക് ഇന്ന് നൽകും. മാർച്ച് 10ന് മുമ്പായി ആദ്യ ഡോസ് എടുത്തവരിൽ നിന്നും ഒരു വാർഡിലെ 20 പേർക്കാണ് പുന്നമൂട് എം.ജി.എം സ്കൂളിൽ വെച്ച് വാക്സിൻ നൽകുക. പ്രായം, രോഗം എന്നീ പരിഗണനകൾ അനുസരിച്ചാണ് 20 പേരെ തിരഞ്ഞെടുക്കുന്നതെന്ന് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അറിയിച്ചു. 12ാം വാർഡിലുള്ളവർക്ക് രാവിലെ 10 മുതൽ 10.30 വരെയും 13ാം വാർഡിന് 10.30-11, 15ന് 11-11.30, 16ന് 11.30-12 , 17ന് 12-12.30, 18ന് 12.30- 1, 19ന് 1-1.30 വരെയുമാണ് വാക്സിൻ എടുക്കുക.