covid

കുട്ടനാട്: എടത്വാ ഗ്രാമപഞ്ചായത്തിലെ കൊവിഡ് കോൾസെന്ററിലേക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാമഗ്രികൾ രാധാ ജൂവലറി മാനേജിംഗ് ഡയറക്ടറും സി.എൻ രാജപ്പൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് അദ്ധ്യക്ഷനുമായ കെ ആർ ഗോപകുമാർ സഹായമായി നൽകി. പഞ്ചായത്ത് സെക്രട്ടറി അജയകുമാർ ഉപകരണങ്ങൾ അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്ജ്, വൈസ് പ്രസിഡന്റ് ജയിൻ കറുകയിൽ, വാർഡ് അംഗം ബെറ്റി ജോസഫ് എന്നിവർ പങ്കെടുത്തു