ചേർത്തല: വളമംഗലം വടക്ക് 759-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും 9ന് രാവിലെ 10ന് നടത്താനിരുന്ന പൊതുയോഗം മാ​റ്റിവച്ചതായി യൂണിയൻ സെക്രട്ടറിയും ഇലക്ഷൻ ഓഫീസറുമായ ബി.ഗോപാലകൃഷ്ണൻ നായർ അറിയിച്ചു. കരയോഗം ഭരണ സമിതിയിലേക്കുള്ള അംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി തുടങ്ങിയവരുടെ തിരഞ്ഞെടുപ്പും പുതുക്കിയ തീയതി പ്രകാരമുള്ള പൊതുയോഗത്തിൽ നടത്തും.