ചേർത്തല: അർത്തുങ്കൽ ബസലിക്കയിലെ ദേവാലയ ശുശ്രൂഷകൻ(കപ്യാർ)കൊവിഡ് ബാധിച്ച് മരിച്ചു. അർത്തുങ്കൽ കോയിപ്പറമ്പിൽ പരേതനായ ജെയിംസിന്റെ
മകൻ സാം ജെയിംസ്(46)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ ലിമയും കൊവിഡ് ബാധിതയാണ്.മക്കൾ: റബേക്ക, റൂത്ത്.