ആലപ്പുഴ : കൊവിഡ് ണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ടെലി കൗൺസിലിംഗ് സെന്റർ ആരംഭിച്ചു. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഹോം ക്വാറൻ്റൈനിൽ കഴിയുന്നവർ, പോസിറ്റീവ് ആയി വീടുകളിൽ കഴിയുന്നവർ തുടങ്ങിയവർക്കാണ് ടെലി കൗൺസിലിംഗ് സഹായം ലഭിക്കുക. കോവിഡ് കാലത്തെ മാനസികസമ്മർദ്ദം കുറച്ച് ആശ്വാസം പകരുക എന്നതാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സംഗീത പറഞ്ഞു.

കൗൺസിലിംഗ് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ഹെൽപ് ഡെസ്‌ക് നമ്പർ : 0477- 2258238, 9497759446.