ഹരിപ്പാട്: ലോക് ഡൗണിന് മുന്നോടിയായി ഹരിപ്പാട് നഗരസഭ വ്യാപാരി പ്രതിനിധികളുമായും , ആരോഗ്യ ഉദ്യോഗസ്ഥരും ,ആശാ പ്രവർത്തകരുമായും ഓൺലൈൻ ചർച്ചകൾ നടത്തി . എല്ലാ വാർഡുകളിലും കൗൺസിലർമാരുടെയും , ഹെൽത്ത് ഉദ്യോഗസ്ഥരുടെയുo ,ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കി. ആബുലൻസ് സൗകര്യം അടക്കം ഏർപ്പെടുത്തിയിട്ടുണ്ട് .ഫിഷ് മാർക്കറ്റുകളിൽ ഒരു സമയം ഒരു വാഹനം മാത്രമായി നിജപ്പെടുത്തി. ആഴ്ചയിൽ ഒരു ദിവസം മാർക്കറ്റ് അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങളും , അണുനശീകരണവും നടത്തണമെന്ന് തീരുമാനിച്ചതായി നഗരസഭ ചെയർമാൻ കെ.എം രാജു , ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക് എന്നിവർ അറിയിച്ചു.യോഗത്തിൽ ഡെപ്യൂട്ടി ചെയർമാൻ ശ്രീജ കുമാരി,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൃഷ്ണകുമാർ , കൗൺസിലർമാരായ കെ.കെ.രാമകൃഷ്ണൻ , P S.നോബിൾ ,വ്യാപാര ഏകോപനസമിതി പ്രതിനിധി ഹലീൽ , വ്യാപാരസമിതി പ്രതിനിധി നിസാർ , ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് പ്രതിനിധി ദിലീപ് സി മൂലയിൽ , ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.