s

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികൾ മരിക്കുമ്പോൾ മൃതദേഹം സമ്പൂർണ്ണമായി അണു വിമുക്തമാക്കുന്നതിനാൽ ബന്ധുക്കൾക്ക് കൈമാറാൻ താമസമുണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു. അണുവിമുക്തമാക്കിയ മൃതദേഹം മൂന്നു ലെയർ കവർ ചെയ്തു ബാഗിൽ ആക്കിയാണ് ബന്ധുക്കൾക്ക് കൈമാറുന്നത്. ഇതിന് സമയവും ആൾബലവും ആവശ്യമാണ്. ചിലയിടങ്ങളിൽ മൃതദേഹം ആളുമാറി കൈകാര്യം ചെയ്തെന്ന പരാതി നിലവിലുണ്ട്. ഓരോ ഘട്ടത്തിലും മൃതദേഹം കൃത്യമായി ലേബൽ ചെയ്ത് ആളെ ഉറപ്പാക്കിയ ശേഷമാണ് മോർച്ചറിയിൽ നിന്ന് ബന്ധുക്കളെ ഏൽപ്പിക്കുന്നത്.കൊവിഡ് പശ്‌ചാത്തലത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.