saraswathi

മുതുകുളം : ഗൃഹനാഥന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കണ്ടല്ലൂർ തെക്ക് പന്നാ മുറിയിൽ (കൃഷ്ണഭവനം )കൃഷ്ണൻകുട്ടി(70)യും ഭാര്യ സരസ്വതി (69)യും ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കൃഷ്ണൻകുട്ടി മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ സരസ്വതിയും മരിച്ചു.ഇവരുടെ ഒരു മകളും, കൃഷ്ണൻ കുട്ടിയുടെ അമ്മയും അടക്കം കുടംബത്തിലെ നാലു പേർ കൊവിഡ് ബാധിതരായി രണ്ട് ആഴ്‌ചയായി ചികിത്സയിലായിരുന്നു. സി. പി. എം കണ്ടല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കൊച്ചിയുടെ ജെട്ടി കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ കൃഷണൻകുട്ടി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ :സുനിൽകുമാർ, സുനിലത, സുജാത. മരുമക്കൾ :ഷൈനി, സതീശൻ, സുരേഷ്.