photo

ചേർത്തല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേർത്തല തെക്ക് സഹകരണബാങ്ക് 5 ലക്ഷം രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ബാങ്ക് പ്രസിഡന്റ് ജി. ദുർഗാദാസിൽ നിന്നും തുക ഏറ്റുവാങ്ങി. ബി. സലിം, വി.പി. സന്തോഷ്, ആർ.സുഖലാൽ, കെ.രമേശൻ, പി. ഫൽഗുണൻ, കെ.എസ്. ശരത് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം ഡി. പ്രകാശൻ സ്വാഗതവും സെക്രട്ടറി ഡി. ബാബു നന്ദിയും പറഞ്ഞു.