ചേർത്തല: ശക്തമായ കാറ്റിലും മഴയിലും റോഡിന് സമീപത്ത് നിന്ന തണൽ മരം കടപുഴകി വീണ് വീടിന് കേടുപാടുസംഭവിച്ചു. ചേർത്തല-അരൂക്കുറ്റി റോഡിൽ തിരുനെല്ലൂർ വിശാഖ പുരം ക്ഷേത്രത്തിന് സമീപത്തെ കെ.ആർ.പുരുഷോത്തമന്റെ വീട്ടിന് മുകളിലേയ്ക്കാണ് മരം വീണത്.
വീടിന് മുന്നിലെ വലിയ തണൽ മരം ജീവന് ഭീഷണിയാണെന്ന് കാണിച്ച് പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും കഴിഞ്ഞവർഷം പുരുഷോത്തമൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.