അരൂർ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എഴുപുന്ന പഞ്ചായത്തിൽ നടന്ന സാനിട്ടൈസർ വിതരണം നിയുക്ത എം.എൽ.എ ദെലീമ ജോജോ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഡോ.ശ്രീലേഖ അശോക്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.കെ. മധുക്കുട്ടൻ, വികസനകാര്യം സ്ഥിരം സമിതി ചെയർമാൻ ടോമി ആതാളി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ ലാലൻ, എഴുപുന്ന പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് എന്നിവർ പങ്കെടുത്തു