അരൂർ: ലോക് ഡൗൺ കാലയളവിൽ നീതി സ്റ്റോർ വഴി നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് അവരവരുടെ വീട്ടുപടിക്കൽ എത്തിച്ചു നൽകുവാൻ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അറിയിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാറുടെ നിർദ്ദേശാനുസരണമാണ് ഇന്നു മുതൽ വിതരണം ആരംഭിക്കുന്നത്. സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ നോഡൽ ആഫീസറായിരിക്കും. കെ.എസ്. വേലായുധൻ, പി.രവി, കെ.സി.ദിവാകരൻ, എം.വി.അനിൽ ,സിന്ധു ചന്ദ്രൻ, ബിന്ദു മനോഹരൻ എന്നിവരടങ്ങുന്ന സബ് കമ്മിറ്റി നേതൃത്വം നൽകും. ഫോൺ: 9539670049.