മാവേലിക്കര : ബിഷപ് മൂർ കോളേജിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെയും കോമേഴ്‌സ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ വെബിനാർ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉൽപ്പന്നതിന്റെ ഗുണനിലവാരത്തിലും സത്യസന്ധതയിലും വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് യുവസംരംഭകന് ഉണ്ടായിരിക്കേണ്ട മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് മൂർ കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി അധ്യക്ഷനായി. ചടങ്ങിൽ ഡോ.രഞ്ജിത് മാത്യു എബ്രഹാം, ഡോ.ആശിഷ് വർഗീസ്, അവിനാഷ് അശോക് എന്നിവർ സംസാരിച്ചു.