ആലപ്പുഴ: തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം നേരിട്ടു നിൽക്കവേ പാർട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തിൽ നേതൃത്വത്തിനെതിരെ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി നിർവാഹക സമതി അംഗം എ.കെ.രാജൻ എ.ഐ.സി.സി നേതൃത്വത്തോടാവശ്യപ്പെട്ടു. പരാജയത്തിന്റെ യഥാർത്ഥ കാരണം മറച്ചുവെച്ചു നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം ചിന്താശക്തിയുള്ളവർക്ക് മനസിലാകും. ആശ്രിതരെ നേതൃസ്ഥാനത്തെത്തിക്കാൻ പാർട്ടിയിലെ ഗ്രൂപ്പു നേതാക്കൾ നടത്തിയ മത്സരമാണ് പരാജയത്തിന്റെ മുഖ്യ കാരണം. കെ.പി.സി.സി പ്രസിഡന്റിനെതിരെ നിലവാരമില്ലാത്ത പദപ്രയോഗങ്ങളിലൂടെ ആരോപണമുന്നയിച്ച ഹൈബി ഈഡൻ ഉൾപ്പെടെയുള്ളവരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എ.കെ.രാജൻ ആവശ്യപ്പെട്ടു.