മാവേലിക്കര- സിമന്റ് മിക്സിംഗ് ലോറി ഓ‌‌ട്ടോറിക്ഷയിൽ ഇടിച്ച്, ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു. ഓലകെട്ടിയമ്പലം നാരായണ സദനത്തിൽ ജയചന്ദ്രന്റെ ഭാര്യ ഓമന (66) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ തഴക്കര സാൽവേഷൻ ആർമിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. മക്കൾ: ദീപ ചന്ദ്രൻ, ദീപ്തി ചന്ദ്രൻ. മരുമക്കൾ: രാമദാസ്, ബിനീഷ്.