ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷനിലെ ആശാവർക്കർമാർക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴയുടെ 'കൂടെയുണ്ടാവും, ഒറ്റയ്ക്കല്ല' പദ്ധതിയുടെ ഭാഗമായി സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സുധിലാൽ തൃക്കുന്നപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എസ്.ദീപു, ശ്രീകല, ആശാവർക്കർ മിനി, മുബാറക്ക്, സുമേഷ്, മണിക്കുട്ടൻ, സുധീർ, സുന്ദർജി എന്നിവർ പങ്കെടുത്തു. തൃക്കുന്നപ്പുഴ ഡിവിഷനിൽ ഉൾപ്പെടുന്ന 6 വാർഡുകളിലെ 7 ആശാ വർക്കർമാർക്ക് ഫെയിസ് ഷീൽഡ്, മാസ്ക്, ഗ്ലൗസ് , സാനിട്ടൈസർ എന്നിവയാണ് നൽകുന്നത്.